കൊറോണ ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി

കൊറോണ ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി രാജ്യത്തെ വിമാനത്താവളങ്ങള്‍. മുബൈ വിമാനത്താവളത്തിലടക്കം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെയും ഇനിമുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നുമാണ് വിവരം.
ഇതോടൊപ്പം, ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ജപ്പാന്‍, ഉത്തരകൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് തുടരുമെന്നും മുംബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് ഈ നടപടികളെല്ലാമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha