പൗരത്വ നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം... പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു

പൗരത്വ നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. സീലാംപൂരില്‍നിന്ന് യമുന വിഹാറിലേക്കുള്ള 66-ാം നമ്പര്‍ റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലേതിന് സമാനമായ പ്രതിഷേധത്തിനാണ് ജാഫ്രാബാദും സാക്ഷിയാകുന്നത്. 500ഓളം പ്രതിഷേധക്കാരാണ് ഇവിടെയുള്ളത്. ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ ഇവിടെ എത്തിയത്. ഞായറാഴ്ച രാവിലെയും പ്രതിഷേധം തുടര്‍ന്നതോടെയാണ് സുരക്ഷാ സേനയെ വിന്യസിച്ചത്.
ദേശീയ പതാകയേന്തി, കൈയില്‍ നീല ബാഡ്ജ് ധരിച്ച് 'ജയ് ഭീം', 'ആസാദി' മുദ്രാവാക്യം വിളികളോടെയാണ് സമരക്കാര്‍ പ്രദേശത്ത് തുടരുന്നത്. പ്രതിഷേധം കനത്തതോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു.
"
https://www.facebook.com/Malayalivartha