Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍...

23 FEBRUARY 2020 11:45 AM IST
മലയാളി വാര്‍ത്ത

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. വീരപ്പന്‍ മുത്തു ലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ബിജെപിയില്‍ അംഗമായത്. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാ റാണി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്ന ഉടനെ തന്നെ പലരും ട്രോളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ വീരപ്പനെ പോലെ അല്ല മകള്‍. അഭിഭാഷകയായ വിദ്യാറാണി ആദിവാസികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്. ആദിവാസിമേഖലകളില്‍ ഇവര്‍ സുപരിചിതയാണ്.

എന്റെ പിതാവിന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു. എന്നാല്‍, അതിനു തെറ്റായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. ഞാന്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്' എന്നായിരുന്നു അംഗത്വം നേടിയ ശേഷം വിദ്യാ റാണിയുടെ പ്രതികരണം. ഐ.എ.എസ്. ഉദ്യോഗസ്ഥയാകുകയായിരുന്നു വിദ്യാ റാണിയുടെ ആദ്യ ലക്ഷ്യം. എന്നാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംവകുപ്പിനും പോലീസിനും പതിറ്റാണ്ടുകളോളം തലവേദനയായിരുന്നു വീരപ്പന്റെ വിളയാട്ടം. കൊമ്പിനായി ആയിരത്തിലധികം ആനകളെ കൊന്ന വീരപ്പന്‍ നൂറുകണക്കിനു കോടി രൂപയുടെ ചന്ദത്തടിയും വെട്ടിക്കടത്തി. പോലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേരെയും വീരപ്പനും സംഘവും ചേര്‍ന്നു വകവരുത്തിയിട്ടുണ്ട്.

തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവര്‍ച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പന്‍' അഥവാ കൂസു മുനിസ്വാമി വീരപ്പന്‍. 1952 ജനുവരി 18നാണ് ജനനം. ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് വീരപ്പന്‍ സ്വയം അവരോധിച്ചു. ബില്‍ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം, ഗുണ്ടിയാല്‍ വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളില്‍ വീരപ്പന്‍ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു.

ഏകദേശം 124 ആളുകളെ വീരപ്പന്‍ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതിനു പിന്നാലെ 200 ഓളം ആനകളെ കൊന്ന് ആനക്കൊമ്പ് ഊരിയതിനും 2,600,000 ഡോളര്‍ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടണ്‍ ചന്ദനത്തടി മുറിച്ചു കടത്തിയതിനുംവീരപ്പന്റെ പേരില്‍ കേസുകള്‍ നിലനിന്നു. വീരപ്പനെ പിടികൂടാന്‍ പത്തുവര്‍ഷത്തെ കാലയളവില്‍ സര്‍ക്കാര്‍ ഏകദേശം 2,00 കോടി രൂപ ചിലവഴിച്ചു. ഇരുപതുവര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന വീരപ്പന്‍ പോലീസ് വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടു. മലയാളിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പ്രത്യേക ദൗത്യ സംഘമാണ് ഏറ്റുമുട്ടലില്‍ വീരപ്പനെ വധിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (3 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (3 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (4 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (5 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (8 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (9 hours ago)

Malayali Vartha Recommends