ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലാകാന്‍ അവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ ഇപ്പോള്‍ സമാധാനപരമായ അന്തരീക്ഷമാണ്.
തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കാഷ്മീരില്‍ സര്‍ക്കാര്‍ ആരെയും ചൂഷണം ചെയ്തിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബുബ മുഫ്തി എന്നിവരെയും നിരവധി രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയിരുന്നു. പിന്നീട് മോദി സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha