വീട്ടുതടങ്കലിൽ കഴിയുന്ന കശ്മീരിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാർക്കുവേണ്ടിയും പ്രാർത്ഥിക്കും; സര്‍ക്കാര്‍ ആരെയും പീഡിപ്പിച്ചിട്ടില്ല; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

വീട്ടുതടങ്കലിൽ കശ്മീരിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെയും മോചനം വേഗത്തിലാകാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതിഗതികള്‍ പഴയതുപോലെയാക്കാന്‍ അവര്‍ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജ്‌നാഥ് സിങ് വെളിപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പടെ ഒരു ഡസനോളം രാഷ്ട്രീയ നേതാക്കൾ കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികളുടെ ഭാഗമായി ഇവരെ തടങ്കലിലാക്കുകയായിരുന്നു.
തുടർന്ന് ചില രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പടെ പ്രമുഖരായ നിരവധി നിരവധി നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്.പൊതുസുരക്ഷാ നിയമത്തിന്റെ കീഴിലാണ് മെഹബൂബ മുഫ്തിയെയും ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
കശ്മീരില്‍ സമാധാനം പുലരും എന്നും വളരെ വേഗത്തിലാണ് കശ്മീരിലെ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്നത് എന്നും അതിനൊപ്പം ഈ തീരുമാനങ്ങളും (നേതാക്കളുടെ മോചനം)വേഗത്തില്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha