പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഇന്ന് നിര്‍ണ്ണായക ദിനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഇന്ന് നിര്‍ണ്ണായക ദിനം. സുപ്രീംകോടതി മധ്യസ്ഥ സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രന്‍, സഞ്ജയ് ഹെഡ്‌ഗേ എന്നിവര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും. സമരക്കാരുമായി 4 തവണയാണ് സംഘം ചര്‍ച്ച നടത്തിയത്. അതേ സമയം സമരത്തിനെതിരായ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും.സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് പാതകള്‍ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് സത്യവാങ്മൂലത്തിലെ പരാമര്‍ശം. മുന്‍ വിവരാവകാശ കമ്മിഷണര്‍ കൂടിയായ വജാഹത് ഹബീബുള്ള ഷഹീന്‍ ബാഗിലെ സമരവേദിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ' സമരം സമാധാനപരമാണ്. ഗതാഗത പ്രശ്നത്തിന് കാരണം പൊലീസാണ്. അനാവശ്യമായി അഞ്ച് ഇടങ്ങളില്‍ ബാരിക്കേഡ് തീര്‍ത്തിരിക്കുന്നു. ഈ റോഡുകള്‍ തുറന്നുകൊടുത്താല്‍ ഗതാഗത പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു' എന്നാണ് വജാഹത് ഹബീബുള്ള സുപ്രിംകോടതിയെ അറിയിച്ച കാര്യങ്ങള്‍. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും വജാഹത് ഹബീബുള്ള ശിപാര്‍ശ ചെയ്തു.
https://www.facebook.com/Malayalivartha