ലോക ഇലവനെതിരെ ടി20 ഏഷ്യ ഇലവൻ; ടീമിൽ ഉൾപ്പെടുന്നത് ആറ് ഇന്ത്യൻ താരങ്ങൾ; ആദ്യ മത്സരം മാർച്ച് പതിനെട്ടിന്

ലോക ഇലവനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഏഷ്യ ഇലവൻറ്റെ പ്രഖ്യാപനമെത്തി . ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം നടക്കുന്നത് . ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപനം നടത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ കോലിയുടെ കാര്യത്തിൽ സ്ഥിതീകരണം ഉണ്ടായിട്ടില്ല . രണ്ട് മത്സരങ്ങളാണ് ലോക ഇലവനെതിരെ കളിക്കുന്നത്. മാര്‍ച്ച് 18നാണ് ആദ്യ ടി20. രണ്ടാം ടി20 21ന് നടക്കും. കെ എല്‍ രാഹുല്‍ ആദ്യ മത്സരം മാത്രമാണ് കളിക്കുക.
പാകിസ്ഥാന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാല് ബംഗ്ലാദേശ് താരങ്ങള്‍ ടീമിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്നും ശ്രീലങ്കയില്‍ നിന്ന് രണ്ടും ഒരു നേപ്പാളി താരവും ടീമിൽ ഉൾപ്പെടുന്നു . ലോക ഇലവന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്ദീപ് ലാമച്ചനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ഏഷ്യാ ഇലവനിൽ ഉള്ള താരങ്ങൾ.
https://www.facebook.com/Malayalivartha