സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

നടി റിനി ആന്‍ ജോര്‍ജിന് നേരെ സൈബര്‍ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്.പി., മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കി.
രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. വിവിധ ഓണ്‍ലൈന്‍ ചാനലുകളുടെ ലിങ്കുകള്‍ അടക്കമാണ് പരാതി. യുവനേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു. സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha