മണിപ്പൂരിലും പന്നിപ്പനി മരണം
മണിപ്പൂരിലും പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണു ബുധനാഴ്ച രാവിലെ മരിച്ചത്. ഇവര്‍ക്ക് പന്നിപ്പനിയായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പനിയുടെ ലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha