ഗോവയില്‍ നേപ്പാള്‍ പൗരനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു
ഗോവയില്‍ അഞ്ചരലക്ഷം രൂപയുടെ മയക്കുമരുന്നുമായി നേപ്പാള്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. 62 വയസുകാരനായ ലാമ ചെവാംഗ് പസാംഗിനെ പനാജിയില്നിന്നു പോലീസും ആന്റി നര്‍ക്കോട്ടിക് സെല്ലുമാണു പിടികൂടിയത്. ഇയാളില്‍നിന്നു ഹെറോയിന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഗോവയിലെ ഇടനിലക്കാരനു മയക്കുമരുന്ന് കൈമാറാന്‍ കാത്തുനില്ക്കുന്നതിനിടെയിലാണ് അറസ്റ്റുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha