ഒന്നാം നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കാമുകനൊപ്പം അടിച്ചുപൊളിച്ച് പെൺകുട്ടി... അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് സംഭവിച്ചത് മറ്റൊന്ന്...

കഴിഞ്ഞ ദിവസമാണ് സംഭവം.കാമുകനൊപ്പം ഫ്‌ലാറ്റില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് ഗുരുതര പരുക്ക്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. മുംബൈ കുര്‍ളയിലെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം ഉണ്ടായത്.
സംഭവം ഇങ്ങനെ... ഒന്നാം നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കാമുകനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടി അമ്മ വരുന്നുണ്ടെന്ന് മനസിലാക്കി. ഉടന്‍ തന്നെ കാമുകനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പണ്‍കുട്ടിയും ഫ്‌ലാറ്റിന്റെ ജനാല വഴി താഴേക്ക് ചാടുകയായിരുന്നു. വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാമുകനെക്കുറിച്ച് പെണ്‍കുട്ടി വിവരങ്ങള്‍ നല്‍കിയത്. ലഭിച്ച വിവരമനുസരിച്ച് കാമുകനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് സുനില്‍ ഷിന്‍ഡെ(20) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.
https://www.facebook.com/Malayalivartha