Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു

18 MARCH 2020 09:46 AM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിങിനെ പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന അദ്ദേഹത്തെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. 'ഞാന്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവര്‍ക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല', ധര്‍ണയിലിരുന്നുക്കൊണ്ട് ദിഗ് വിജയ് സിങ് പറഞ്ഞു. അവര്‍ തിരിച്ചുവരുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു.
താന്‍ അഞ്ച് എംഎല്‍എമാരുമായി നേരിട്ട് സംസാരിച്ചു, അവര്‍ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകള്‍ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികള്‍ക്ക് മുന്നിലും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പോലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നല്‍കണമെന്ന് എനിക്കറിയാം. എന്നാല്‍ കര്‍ണാടകയില്‍ ഒരു ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങളില്ല' ശിവകുമാര്‍ പറഞ്ഞു. ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (11 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (18 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (40 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends