Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 ; രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ല; കോവിഡ് ഭീഷണിയിൽ വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്

30 MARCH 2020 07:42 PM IST
മലയാളി വാര്‍ത്ത

രാജ്യം ഒന്നടങ്കം കോവിഡ് ഭീഷണിയിൽ ഭയന്ന് വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. സമൂഹ വ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നാലു പേര്‍ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'നാമെല്ലാവരും സാമൂഹിക അകലം പാലിക്കണം; ഒരാളുടെ അശ്രദ്ധപോലും കൊറോണ വൈറസ് പാന്‍ഡെമിക് പടരാന്‍ ഇടയാക്കും,'എന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ച സംഭവിച്ചാല്‍ കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതുവരെ രാജ്യത്ത് 38,442 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ഞായറാഴ്ച 3,501 പേരുടെ സ്രവ പരിശോധന നടത്തിയെന്നും എണ്ണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ഉദ്യോഗസ്ഥന്‍ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സ്വകാര്യ ലാബുകളില്‍ 1,334 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആറില്‍ നിന്നുള്ള ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

അതേസമയം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗര്യവും ഒരുക്കിനല്‍കാനും മുഴുവന്‍ ശമ്ബളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദേശം നല്‍കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചികിത്സാ ഉപകരണങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

ഇന്ന് സം​സ്ഥാ​ന​ത്ത് 32 പേ​ര്‍​ക്ക് കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ 11 പേ​ര്‍​ക്കും വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കു​വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 17 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 15 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 minutes ago)

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (13 minutes ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (21 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 hour ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (1 hour ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (2 hours ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (4 hours ago)

Malayali Vartha Recommends