പാക്കിസ്ഥാന് നാലു കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
പാക്കിസ്ഥാന് നാലു കുറ്റവാളികളുടെ വധശിക്ഷ കൂടി നടപ്പാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണു ശിക്ഷ നടപ്പാക്കിയത്. സഹോദരങ്ങളായ മുഹമ്മദ് അസ്ഗര്‍, ഗുലാം മുഹമ്മദ് എന്നിവരും ഗുലിസ്ഥാന്‍ സമാന്, അബ്ദുള്‍ സത്താര്‍ എന്നിവരെയുമാണു തൂക്കിലേറ്റിയത്. ആദ്യ മൂന്നു പ്രതികളുടെയും ശിക്ഷ അദിയാല് ജയിലില്‍ നടപ്പാക്കിയപ്പോള്‍ അബ്ദുള്‍ സത്താറിനെ മെയ്ന്വാലി ജയിലില്‍ തൂക്കിലേറ്റി. 1996ല്‍ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലാണു സഹോദരങ്ങളെ വധശിക്ഷയ്ക്കു വിധിച്ചത്. മറ്റു രണ്ട് പേര്‍ക്കും കൊലക്കേസിലാണു വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 16നു കറാച്ചിയിലെ സൈനിക സ്കൂളിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നാലെയാണു പാക്ക് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പിന്‍വലിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 150 പേര് മരിച്ചിരുന്നു. ഇതിനു ശേഷം 54 വധശിക്ഷകളാണു പാക്കിസ്ഥാന് നടപ്പാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha