മകനുവേണ്ടി അമ്മ താണിയ കിലോമീറ്ററുകളില്‍ കണ്ണുതള്ളി നാട്ടുകാര്‍; മൂന്നു ദിവസം കൊണ്ടു സഞ്ചരിച്ചത് 1400 കിലോമീറ്റര്‍; സ്‌കൂട്ടിയോടിച്ച് കൊവിഡിനെ തോല്‍പ്പിച്ച റസിയിയുടെ കഥ ഇങ്ങനെ

ഒരുകാര്യം ചെയ്യണമെന്ന് നാം അതിയായി ആഗ്രഹിച്ചാല്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ ലോകം മുഴുവന്‍ നമുക്ക് ഒപ്പം നില്‍ക്കും എന്നുപറയുന്നത് വെറുതെയല്ല. തെലുങ്കാനയിലെ ആ അമ്മ ലോക്ക് ഡൗണില്‍ അകപ്പെട്ട മകനെ തിരിച്ച് നാട്ടിലെത്തിക്കാന്‍ എടുത്ത റിസ്‌ക്കാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. തെലുങ്കാനയില്‍ നിന്നും ആന്ധ്രാ പ്രദേശിലെക്കായിരുന്നു അതിസാഹസീകമായ ആ യാത്ര. മൂന്ന് ദിവസം തുടരെ തുടരെ വണ്ടിയോടിച്ചു ആ അമ്മ ആഹാരം കയ്യില്‍ കരുതി രാത്രികളിലെ വിചനതയും ഇരുട്ടും എറെ ഭയപ്പെടുത്തി എങ്കിലും മകന്റെ അടുത്ത് എത്തണം എന്ന റസിയ എന്ന അമ്മയുടെ ആ ആഗ്രഹത്തിനുമുന്നില്‍ ആ ഇരുട്ടും പകലായി മാറി. മകന്റെ അടുത്തെത്തിയ ശേഷം തിരിച്ചുള്ള യാത്ര മകനൊപ്പമായതിനാല്‍ ഭയമൊന്നും തോന്നിയില്ല എന്നാണ് ആ അമ്മ പറയുന്നത്. റസിയ എല്ലാവര്‍ക്കും മാതൃകയാണ്. മക്കളെ കഴുത്തുഞെരിച്ചും, ഭിത്തിയിലടിച്ചും കൊലപ്പെടുത്താന്‍ മടിക്കാത്ത അമ്മമാര്‍ക്കുമുന്നിലെ ഉത്തമ ഉദാഹരണം. ഒരു അധ്യാപിക കൂടിയാണ് റസിയ. നിസാമാബാദില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്. എന്തായാലും ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇതുപോലൊരു മാതൃകാപരവും ഒപ്പംതന്നെ മാതൃസ്‌നേഹത്തിന്റെയും കാഴ്ച വളരെ കൗതുകമുണര്‍ത്തുന്നു
ലോക്ഡൗണിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ അകപ്പെട്ട മകനെ തിരിച്ചെത്തിക്കാനാണ് ആ അമ്മ മൂന്നു ദിവസം കൊണ്ട് 1,400 കിലോമീറ്റര്‍ സഞ്ചരിച്ചത്. തെലങ്കാന സ്വദേശിനി റസിയ ബീഗം എന്ന അധ്യാപികക്ക് 48 വയസ്സാണ്. നെല്ലൂരിലെ സോളോയില്‍ നിന്ന് മകന്‍ നിസാമുദ്ദീനെ തിരികെ എത്തിക്കാന്‍ സ്‌കൂട്ടിയിലായിരുന്നു റസിയ 1,400 കിലോമീറ്റര്‍ സഞ്ചരിച്ചത്. ഏപ്രില്‍ 6 തിങ്കളാഴ്ച രാവിലെയാണ് പൊലീസിന്റെ അനുമതിയോടെ യാത്ര പുറപ്പെടുന്നത്. ബുധനാഴ്ച വൈകുന്നേരം നിസാമുദ്ദീനൊപ്പം വീട്ടില്‍ തിരികെ എത്തി.
ഇങ്ങനെ ഒരു സ്ത്രീക്ക് ചെയ്യാനാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. സ്ത്രീ ആയതിനാല്‍തന്നെ ചെറിയൊരു ഇരുചക്രവാഹനത്തിലുള്ള ഈ യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു എന്ന് റസിയതന്നെ പറയുന്നുണ്ട് പക്ഷേ, മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി കരുതിയിരുന്നു. രാത്രിയില്‍ റോഡില്‍ ആളുകള്‍ ഇല്ലാത്തത് ഭയപ്പെടുത്തിയിരുന്നു' അവര്‍ പറഞ്ഞു.
സുഹൃത്തിനെ യാത്ര അയയ്ക്കാനാണ് മാര്‍ച്ച് 12 നിസാമുദ്ദീന്‍ നെല്ലൂരിലെ രഹമതാബാദിലേക്ക് പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരികെ വരാനായില്ല. റൈഡിങ്ങിന് പോകുകയാണെന്ന് കരുതി പൊലീസ് പിടിച്ചാലോ എന്നോര്‍ത്ത് മൂത്ത മകനെ അയച്ചില്ല. സ്വയം കൊണ്ടുവരാന്‍ തീരുമാനിച്ചു. കാറില്‍ പോകാമെന്നു കരുതിയെങ്കിലും പിന്നീട് സ്‌കൂട്ടിയില്‍ പോകുകയായിരുന്നെന്ന് റസിയ പറഞ്ഞു. ഹൈദരാബാദിലെ നിസാമാബാദില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആണ് റസിയ ബീഗം. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു.
https://www.facebook.com/Malayalivartha


























