കൊവിഡ് പ്രതിസന്ധി നേരിടാന്‍ 5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം എത്തിക്കാന്‍ സച്ചിന്‍...

ലോകം മുഴുവന്‍ കോവിഡ് ബാധയില്‍ നിന്നും മുക്തമാകാന്‍ വേണ്ടി ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രതലവന്‍മാരും കിണഞ്ഞു പരിശ്രമിക്കുകയാണ്. പ്രമുഖരായ പലരും സഹായവുമായി എത്തുകയും ചെയ്തു. എല്ലാവരും അവരവരുടെ രാജ്യത്തിന് അല്ലെങ്കില്‍ സംസ്ഥാനത്തിന് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇപ്പോളിതാ ഇന്ത്യയില്‍ കൊവിഡ് രോഗം ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് കൂടുതല്‍ സഹായവുമായി മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തിയിരിക്കുകയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. ഇതുശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ക്ക് ദിവസേനെ ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് സച്ചിനിപ്പോള്‍. 5000 പേര്‍ക്കാണ് സച്ചിന്റെ നേതൃത്വത്തില്‍ ദിവസവും ഭക്ഷണം എത്തിക്കുന്നത്. ഈ സഹായം ഒരു മാസത്തേക്ക് തുടരും.
നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്.
അതേസമയം, പട്ടിണിയാലായ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുത്തതായി അപ്നാലയ എന്ന എന്‍ജിഒയാണ് ട്വീറ്റിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന മുംബൈയിലെ ആളുകളെ സഹായിക്കുന്ന എന്‍ജിഒയാണിത്.
'ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള അപ്നാലയയുടെ പരിശ്രമത്തില്‍ പങ്കാളിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നന്ദി. 5000ത്തോളം ആളുകളുടെ റേഷന്‍ കാര്യം ഒരു മാസത്തേക്ക് സച്ചിനാകും നോക്കുക. ഇനിയും നിങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ അനേകമുണ്ട്. സഹായിക്കൂ' അപ്നാലയ ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റിന് മറുപടിയുമായി സച്ചിന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അപ്നാലയയ്ക്ക് എന്റെ എല്ലാ ആശംസകളും. ദുരിതമനുഭവിക്കുന്നവരെ തുടര്‍ന്നും സഹായിക്കുക. നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുക'സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























