സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ; ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകാം; പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിച്ചേക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്. രാജ്യത്തെ 80-85 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകാം. പകര്‍ച്ചവ്യാധി കഴിയും വിധം തടഞ്ഞുനിറുത്തുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബോസ്റ്റന്‍ , പി.ജി.ഐ ചണ്ഡീഗഢ് എന്നിവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സെപ്റ്റംബര്‍ പകുതിയോടെ 58 ശതമാനം പേരിലും രോഗബാധയുണ്ടാകുമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബില്‍ ഇതുവരെ 132 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 11 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറയുന്നത്. രോഗ ബാധയുടെ ഉറവിടം കൃത്യമായി മനസിലാക്കാനാകാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ യാത്രയോ രോഗലക്ഷണങ്ങളുളളവരുമായി അടുത്തിടപഴകുകയോ ഇവര്‍ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം കോവിഡ് 19 സാമൂഹ്യ വ്യാപനം ഇന്ത്യയില്‍ ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ട്് പിശകാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ച് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു.
ഇന്ത്യയില്‍ രോഗികള്‍ കൂടിയപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. പകര്‍ച്ചച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താനാകാത്ത തരത്തില്‍ രോഗം വ്യാപിക്കുമ്ബോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. നിലവില്‍ രാജ്യത്തെ കേസുകളുടെയെല്ലാം സമ്ബര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നാണ്് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























