കാലനും ചിത്രഗുപ്തനും റോഡിലിറങ്ങി; കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ഒരു ശ്രമവുമായി പൊലീസ്

കോവിഡ് 19 റആജ്യമൊട്ടാകെ വ്യാപിക്കുകയാണ്. രോഗ വിമുക്തിക്കായി സർക്കാരും ആരോഗ്യ പ്രവർത്തകരും ഒന്നടങ്കം പ്രയത്നിക്കുകയാണ്. എന്നാൽ രോഗ ബാധ തടയാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന് എത്ര പറഞ്ഞിട്ടും ഇപ്പോഴും മനസിലാക്കാത്ത മനുഷ്യര്‍ ധാരാളമാണ്. ചെന്നെയിൽ പൊതുജനങ്ങളോട് വീട്ടിലിരിക്കാൻ അഭ്യർത്ഥിക്കുന്ന കൊറോണ ഹെൽമെറ്റ് വച്ച പോലീസുകാരനെ രാജ്യം ഒന്നടങ്കം കണ്ടു. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന അത്തരക്കാരെ പലതരം ശിക്ഷകളിലൂടെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിന്റെ രംഗങ്ങളും രാജ്യത്തുടനീളം കണ്ടു.
ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ഒരു ശ്രമവുമായി പൊലീസ് ഇറങ്ങിയിരിക്കുകയാണ്. മരണത്തിന്റെ ദേവനായ യമരാജന്റേയും നീതിയുടെ ദേവനായ ചിത്രഗുപ്തന്റേയും വേഷത്തില്‍ ആളുകളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ കസിബുഗ്ഗ പൊലീസാണ് ബോധവത്കരണത്തിന് വ്യത്യസ്തമായ രീതിയുമായി രംഗത്തെത്തിയത്. യമരാജന്റേയും ചിത്രഗുപ്തന്റേയും വേഷം ധരിച്ച് രണ്ട് കലാകാരന്‍മാര്‍ ഒരു വണ്ടിയില്‍ നഗരത്തിലൂടെ സഞ്ചരിച്ചാണ് ബോധവത്കരണം നടത്തുന്നത്. കസിബുഗ്ഗ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ റാവുവാണ് ഈ ബോധവത്കരണ പരിപാടിയുടെ സൂത്രധാരന്‍.
https://www.facebook.com/Malayalivartha


























