ക്വാറന്റീന്‍കാലം കഴിഞ്ഞ് ഡല്‍ഹി ക്യാംപിലെ മലയാളിസംഘം ബസില്‍ നാട്ടിലേക്ക് തിരിച്ചു

ഇറ്റലിയില്‍ നിന്നു മടങ്ങിയെത്തി, ചാവ്ലയിലെ ഐടിബിപി ക്യാംപില്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ മലയാളി സംഘം ഡല്‍ഹിയില്‍ നിന്നു ബസില്‍ 3 ദിവസം യാത്ര ചെയ്ത് കേരളത്തിലേക്കു വരുന്നു. സംഘത്തില്‍ ഒരു ഗര്‍ഭിണിയുമുണ്ട്.
30 മലയാളികളെ കൂടാതെ , തമിഴ്‌നാട്ടില്‍ നിന്നുള്ള 7 പേരും നാഗ്പുരിലെ 3 പേരും സംഘത്തിലുണ്ട്. 2 തവണ പരിശോധിച്ചപ്പോഴും ഇവര്‍ക്കു കോവിഡില്ലെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു യാത്ര. യാത്രാസൗകര്യത്തിന് ഇവര്‍ സഹായം തേടിയിരുന്നെങ്കിലും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതു പ്രശ്‌നമായി. തുടര്‍ന്ന് സ്വന്തം നിലയില്‍ ബസ് ഏര്‍പ്പാടാക്കി. സംസ്ഥാനങ്ങള്‍ കടന്നുപോകാനുള്ള പ്രത്യേക പാസ് ലഭിച്ചു. അടിയന്തര ആവശ്യത്തിനുള്ള ഭക്ഷണം ഉള്‍പ്പെടെ കേരള ഹൗസില്‍ നിന്നു ലഭ്യമാക്കി.
മാര്‍ച്ച് 22-ന് റോമില്‍ നിന്ന് എത്തി കോവിഡില്ലെന്നു സ്ഥിരീകരിച്ചവരും, ഇറ്റലിയിലെ മിലാനില്‍ നിന്നു മാര്‍ച്ച് 15-ന് ഡല്‍ഹി ക്യാംപിലേക്ക് എത്തിയവരും സംഘത്തിലുണ്ട്. യാത്രാമധ്യേ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ മലയാളി സംഘടനകള്‍ വഴി ശ്രമം തുടരുകയാണെന്ന് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് അറിയിച്ചുഇവര്‍ 26 ദിവസമാണു ക്യാംപില്‍ കഴിഞ്ഞത്.
കര്‍ണാടക, മഹാരാഷ്ട്ര സ്വദേശികളെ അതതു സര്‍ക്കാരുകള്‍ ലോക്ഡൗണിനിടയിലും വാഹനസൗകര്യം ഏര്‍പ്പാടാക്കി തിരിച്ചുകൊണ്ടുപോയിരുന്നു. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാര്‍ ക്യാംപിലേക്കു വരാനിടയുള്ളതുകൂടി കണക്കിലെടുത്താണ് ഇവരുടെ മടക്കം.
https://www.facebook.com/Malayalivartha

























