Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

പാരസെറ്റമോളിനു വേണ്ടിയും ലോകം ഇന്ത്യയെ സമീപിക്കുന്നു

11 APRIL 2020 05:50 AM IST
മലയാളി വാര്‍ത്ത

More Stories...

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി

ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

വേദനസംഹാരിയും പനിക്ക് കഴിക്കുന്നതുമായ പാരസെറ്റമോളും കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മരുന്നെന്ന് വാദമുയര്‍ന്ന ഹൈഡ്രോക്സിക്ലോറോക്വിനിനു പിന്നാലെ പാരസെറ്റമോളിനു വേണ്ടിയും ലോകം ഇന്ത്യയെ സമീപിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 5600 മെട്രിക് ടണ്‍ പാരസെറ്റമോളാണ് രാജ്യത്തെ പ്രതിമാസ ഉല്‍പാദനം. ഇവിടെ 200 മെട്രിക് ടണ്‍ മാത്രം ആവശ്യമുള്ളപ്പോള്‍ ബാക്കിയുള്ളവ ഇറ്റലി, ജര്‍മനി, യുകെ, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ്. പ്രതിവര്‍ഷം 730 കോടി രൂപയുടെ പാരസെറ്റമോള്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്.

ഇന്ത്യ 26 മരുന്നുകള്‍ക്ക് കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ ഒന്ന് പാരസെറ്റമോള്‍ ആയിരുന്നു. എന്നാല്‍ രാജ്യാന്തര സഹകരണ നയത്തിന്റെ ഭാഗമായി യുകെയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അവിടേക്ക് പാരസെറ്റമോള്‍ കയറ്റിവിടുന്നതിന് അനുമതി നല്‍കി. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ബ്രിട്ടന്റെ ഇടക്കാല ഹൈക്കമിഷണര്‍ ജാന്‍ തോംസണ്‍ നന്ദിയും അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര സഹകരണം അത്യാവശ്യമാണ്. ഇന്ത്യയ്ക്കും യുകെയ്ക്കും പരസ്പര സഹവര്‍ത്തിത്തത്തിന്റെ ചരിത്രവുമുണ്ട്- എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഉള്‍പ്പെടെ 60,000 പേര്‍ക്കാണ് യുകെയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

യുകെയിലേക്ക് കയറ്റി അയച്ചതിനു പിന്നാലെ പാരസെറ്റമോളിന് ആവശ്യം ഉന്നയിച്ച് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. ദക്ഷിണ കൊറിയ, യുഎസ്, കാനഡ എന്നിവ ഈ പട്ടികയില്‍ പെടും. ശ്രീലങ്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പാരസെറ്റമോള്‍ കയറ്റുമതി ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് സര്‍ക്കാരുകള്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ താല്‍ക്കാലികമായി കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണെന്നും തുടര്‍ നടപടികള്‍ക്ക് അനുമതി ആവശ്യമാണെന്നുമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.

പാരസെറ്റമോള്‍ ഒരു ആക്ടിവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് (എപിഐ) ആണ്. അതായത് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ഥം. ക്രോസിന്‍, കാല്‍പോള്‍, ഡോളോ തുടങ്ങിയ മരുന്നുകളില്‍ സജീവമായി ഉപയോഗിക്കുന്ന ഘടകമാണ് പാരസെറ്റമോള്‍. പനി, ശരീരവേദന തുടങ്ങിയവയെ പ്രതിരോധിക്കാന്‍ മരുന്നായും ഉപയോഗിക്കുന്നു. എന്നാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പോലെ ഇന്ത്യ പാരസെറ്റമോള്‍ നിര്‍മിതിയില്‍ സ്വയം പര്യാപ്തത ആര്‍ജിച്ചിട്ടില്ല. പാരസെറ്റമോള്‍ നിര്‍മിക്കുന്നതിനായുള്ള വസ്തുക്കളില്‍ കൂടുതലും ചൈനയിലെ ഹ്യൂബെയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (28 minutes ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (55 minutes ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (1 hour ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (1 hour ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (1 hour ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (1 hour ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (1 hour ago)

'ദൃശ്യം 3' ഏപ്രില്‍ 2 വരെ സസ്‌പെന്‍സ് നില്‍ക്കട്ടെയെന്ന് ശ്രീകാന്ത് മുരളി  (1 hour ago)

ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച്  (1 hour ago)

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?  (1 hour ago)

മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍  (1 hour ago)

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി  (2 hours ago)

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (3 hours ago)

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

Malayali Vartha Recommends