ലോക്ഡൗണ്‍ : നിര്‍ണായക ചര്‍ച്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ 11-ന്, ലോക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിപ്പിക്കണമോ എന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ നിലവിലെ സ്ഥിതിയും ആവശ്യമായ തുടര്‍നടപടികളും വിശകലനം ചെയ്യും.
ഇതിനുശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ലോക്ഡൗണ്‍ 30 വരെ നീട്ടാന്‍ നേരത്തേ ഒഡീഷ തീരുമാനിച്ചിരുന്നു. ഇതിനിടെ, പഞ്ചാബില്‍ മേയ് ഒന്നു വരെ കര്‍ഫ്യൂ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കുക എളുപ്പമല്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രിതമായി പിന്‍വലിക്കുന്നതിനുള്ള ആശയങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഘട്ടം ഘട്ടമായി പിന്‍വലിക്കാമെന്നാണ് കേരളം വ്യക്തമാക്കിയിട്ടുള്ളത്. ചില ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ സമൂഹവ്യാപനമില്ലെങ്കിലും ജാഗ്രത കുറയ്ക്കണമെന്ന് അര്‍ഥമില്ല. തുടര്‍നടപടി എന്ത് എന്നതില്‍ സംസ്ഥാനം തിരിച്ചുള്ളതല്ല, ദേശീയ സമീപനംതന്നെ വേണമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികത്തകര്‍ച്ചയും തൊഴില്‍ നഷ്ടവുമാണ് ലോക്ഡൗണ്‍ നിലവിലെ രീതിയില്‍ തുടരുന്നതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍.
ഇതിനിടെ, സാമൂഹികവും മതപരവുമായ ആഘോഷങ്ങള്‍ക്കും മറ്റുമായി ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























