വൈറ്റ്ഹൗസിന് ട്വിറ്ററില്‍ പ്രിയം ഇന്ത്യ

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ്, ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 19 പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്ററും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്ററും വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നുണ്ട്.
@WhiteHouse എന്ന ഹാന്‍ഡില്‍ ഫോളോ ചെയ്യുന്ന ട്വിറ്ററിലെ വിദേശഭരണത്തലവന്മാര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഈ മൂന്നെണ്ണം മാത്രം. രാഷ്ട്രപതി ഭവന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് വൈറ്റ്ഹൗസ് പിന്തുടരുന്നത്.
ഇതിനു പുറമേ ഇന്ത്യയിലെ യുഎസ് എംബസിയുടെയും യുഎസിലെ ഇന്ത്യന്‍ എംബസിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്‍ ജസ്റ്ററുടെ വ്യക്തിഗത ഹാന്‍ഡിലും വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നു. മറ്റൊരു രാജ്യത്തെയും എംബസികളും അംബാസഡര്‍മാരും ഈ പട്ടികയിലില്ല.
https://www.facebook.com/Malayalivartha


























