രാജ്യാന്തര യാത്രയുടെയോ രോഗികളുമായി സമ്പര്‍ക്കത്തിന്റെയോ പശ്ചാത്തലമില്ലാത്തവര്‍ക്ക് കോവിഡ്

കോവിഡ് ബാധ , രാജ്യാന്തര യാത്രയുടെയോ രോഗികളുമായി സമ്പര്‍ക്കത്തിന്റെയോ പശ്ചാത്തലമില്ലാത്തവര്‍ക്ക് കണ്ടെത്തിയിട്ടുള്ള ജില്ലകളില്‍ പ്രതിരോധ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).
ഫെബ്രുവരി 15 മുതല്‍ കഴിഞ്ഞ 2 വരെ ശ്വാസകോശ രോഗങ്ങളുള്ള 5,911 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു ശുപാര്‍ശ. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ നിന്നുള്ള 104 പേരിലാണ് കോവിഡ് പോസിറ്റീവ് ആയി കണ്ടത്. ഇതില്‍ 40 പേര്‍ക്കാണ് രാജ്യാന്തര യാത്രയുടെയോ രോഗികളുമായി സമ്പര്‍ക്കത്തിന്റെയോ പശ്ചാത്തലമില്ലാത്തത്.
ജില്ലകളിലെ നഗരമേഖലകളിലെ സര്‍ക്കാര്‍വക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനമെന്നും ജില്ലയുടെയും സംസ്ഥാനത്തിന്റെയും പൊതുസ്ഥിതി ഇതുതന്നെയാവണമെന്നില്ലെന്നും പഠനത്തില്‍ പറയുന്നു. പഠനത്തിലെ കോവിഡ് പൊസിറ്റീവ് ബാധിതരില്‍ 83.3% പുരുഷന്‍മാരാണ്; 81.4% പേര്‍ 40 വയസ്സിനു മുകളിലുള്ളവരും ആണ്.
കോവിഡ് രോഗനിര്‍ണയ പരിശോധന ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിനു പിന്നാലെ, ക്ഷയരോഗ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രൂനാറ്റ് മെഷിനുകളും ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം ഐസിഎംആര്‍ ലാബുകള്‍ക്കു നല്‍കി. രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു നടപടി.
വൈറസ് സാന്നിധ്യം അറിയാനുള്ള പ്രാഥമിക പരിശോധന മാത്രമായിരിക്കും ഇതുവഴി നടത്തുക. സമാനമായി രക്ത സാംപിളില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താനും തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























