വേനലില്‍ കൊറോണ വൈറസിനു നിലനില്‍ക്കാനാകാതെ കോവിഡ് മഹാമാരി ഒഴിഞ്ഞുപോകും; ശാസ്ത്രീയ സ്ഥിരീകരണമില്ല

കൊറോണ വൈറസിനു വേനലില്‍ നിലനില്‍ക്കാനാവില്ലെന്നും ഇന്ത്യയില്‍ വേനല്‍ കനക്കുന്നതോടെ കോവിഡ് മഹാമാരി ഒഴിഞ്ഞുപോകുമെന്ന ധാരണകള്‍ക്കു ശാസ്ത്രീയ സ്ഥിരീകരണമില്ലെന്നു പഠനം.
നാഷനല്‍ അക്കാദമീസ് ഓഫ് സയന്‍സസ് എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കാലാവസ്ഥ മാറുന്നത് കൊറോണ വൈറസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനു വിശ്വസനീയ തെളിവുകളില്ലെന്നു പറയുന്നത്.
ലാബ് പരീക്ഷണഫലപ്രകാരം ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ഉള്ളപ്പോള്‍ കൊറോണ വൈറസിന് അതിജീവന സാധ്യത കുറവാണെന്നു സൂചിപ്പിക്കുന്നുണ്ടെങ്കിലും പുറത്തുള്ള സാധാരണ സാഹചര്യങ്ങളിലും ഇതു തന്നെ സംഭവിക്കുമോയെന്നു പറയാനാകില്ലെന്നാണു വിദഗ്ധസംഘത്തിന്റെ വിലയിരുത്തല്‍.
വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതു താപനില പോലെയുള്ള ഘടകങ്ങള്‍ മാത്രമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























