കോവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു... മധ്യപ്രദേശിലെ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്, കൊല്‍ക്കത്തയില്‍ ഒരു മലയാളി നഴ്‌സിനെ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലാക്കി

കോവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു. മധ്യപ്രദേശിലെ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്. കഴിഞ്ഞദിവസം ഇന്‍ഡോറില്‍ മറ്റൊരു ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനിടെ കൊല്‍ക്കത്തയില്‍ ഒരു മലയാളി നഴ്‌സിനെ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലാക്കി. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നഴ്‌സ് ഏതുജില്ലക്കാരിയാണെന്ന് വ്യക്തമല്ല. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. ആകെ മരണം 206 ആയി. രോഗികള്‍ 6700 കടന്നു. ഈ മാസം 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും ഇന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് കക്ഷി നേതാക്കളുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























