വിദേശജയിലുകളില്‍ ആറായിരത്തിലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ കുറവല്ല. 72 വിദേശരാജ്യങ്ങളിലെ ജയിലുകളിലായി മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം 6,200ഓളം ഇന്ത്യന്‍ വംശജര്‍ തടവുശിക്ഷ അനുഭവിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ജയിലുകളില്‍ മാത്രമായി 1,508 പേരുണ്ടെന്നും കേന്ദ്രമന്ത്രി വി.കെ. സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. കൂടാതെ ബഹറിന്‍, ഇറാന്, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യെമന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി 2,909 പേരും യു.എ.ഇയില്‍ 785പേരും നേപ്പാളില്‍ 614 പേരും യു.കെയില്‍ 437പേരും പാകിസ്ഥാനില്‍ 352പേരും ശിക്ഷയനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതില്‍ 45ഓളം ഇന്ത്യക്കാരെ ഉടമ്പടികളോടെ കൈമാറുവാന്‍ 20 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. നാഗാലാന്റ്, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് തത്ക്കാല്‍ സ്കീമനുസരിച്ച് പാസ്പോര്‍ട്ട് നല്‍കുന്നത് നടപ്പില്‍ വരുത്തിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു. നിയമാനുസൃതമായ പാസ്പോര്‍ട്ട് കൈവശമുള്ള മാതാപിതാക്കളുടെ പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha