നടുറോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ തുടങ്ങിയ സംശയം! പോലീസിന്റെ വിശദമായ അന്വേഷണത്തിൽ അന്വേഷണ സംഘം പോലും ഞെട്ടി; നിര്‍ദേശങ്ങള്‍ ലംഘിച്ച് ബന്ധുക്കളെ വിളിച്ചുകൂട്ടി ആഘോഷപൂര്‍വ്വം വിവാഹം! നവവരന്‍ ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും അറസ്റ്റിൽ

നടുറോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ തുടങ്ങിയ സംശയം! പോലീസിന്റെ വിശദമായ അന്വേഷണത്തിൽ അന്വേഷണ സംഘം പോലും ഞെട്ടി; നിര്‍ദേശങ്ങള്‍ ലംഘിച്ച് ബന്ധുക്കളെ വിളിച്ചുകൂട്ടി ആഘോഷപൂര്‍വ്വം വിവാഹം! നവവരന്‍ ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബന്ധുക്കളെ വിളിച്ചുകൂട്ടി ആഘോഷപൂര്‍വ്വം വിവാഹം നടത്താനിരുന്ന സംഭവത്തില്‍ നവവരന്‍ അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. ഏഴ് പേര്‍ക്കെതിരായാണ് ഗാസിയാബാദ് പോലീസ് കേസെടുത്തത്. മുറാദ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്.
ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പോലീസ് അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്. വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്‌എസ്പി കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസിന്‍റെ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























