രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും മരുന്നും ഉണ്ട്: അമിത് ഷാ

ലോക്ഡൗണ്‍ നീട്ടുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു:
രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഒരു പൗരനും അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സമ്പന്നരായ ആളുകള്‍ മുന്നോട്ട് വന്ന് ദരിദ്രരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഏകോപനം ശക്തമാക്കേണ്ടതുണ്ട്. എല്ലാ പൗരന്മാരും ലോക്ഡൗണ്‍ ശരിയായി പിന്തുടരുക'.
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ധൈര്യവും വിവേകവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. എല്ലാവരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവരുമായി സഹകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























