കര്‍ക്കശവും സമയോചിതവും. കൊറോണ വൈറസ് പ്രതിരോധത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നപടികളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന.

കൊറോണ വൈറസ് പ്രതിരോധത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നപടികളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. കൊറോണയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ കര്‍ക്കശവും സമയബന്ധിതവുമായ നടപടികളെ അഭിനന്ദിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് വ്യക്തമാക്കി. ഫലത്തെ കുറിച്ച് ഇപ്പോള്‍ സംഖ്യകളില്‍ പറയാറായിട്ടില്ല. എന്നാല്‍, ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായകമാകുമെന്നും ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തില്‍, അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്നു രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. മുന്‍കരുതലുകളും സഹായിച്ചു. മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടു. യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി. 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നില വികസിതരാജ്യങ്ങളെക്കാള്‍ മെച്ചമാണ്. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ, അത് ജീവനേക്കാള്‍ വലുതല്ലന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് കോവിഡ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗബാധിതതരുടെ എണ്ണം പതിനായിരം കടന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്, 1211. രോഗം ഭേദമായവരുടെ എണ്ണവും ആയിരം കടന്നിട്ടുണ്ട്. അതേസമയം, ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ഇന്‍ഡോറിന് പിന്നാലെ ജയ്പ്പൂരും കോവിഡ് ബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. ഇന്ന് 48 പേര്‍ക്ക് ജയ്പൂരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ രോഗബാധിതരുടെ എണ്ണം 945 ആയി. ഗുജറാത്തില്‍ 45 പേര്‍ക്കും പുതുതായി കോവിഡ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha
























