ഇത് തന്റെ കുഞ്ഞല്ല... ഇരുപത് ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പിതാവ് വെട്ടിക്കൊന്നു

ഭാര്യയ്ക്ക് രഹസ്യബന്ധത്തില്‍ ഉണ്ടായ കുഞ്ഞെന്ന് ആരോപിച്ച് ഇരുപത് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ ഭവ്്‌നഗറില്‍ വിഖാരിയ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ മഞ്ജുളയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവായ കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യമുയര്‍ത്തി പലതവണ ഭാര്യയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്ക് പറഞ്ഞത്. കഴിഞ്ഞ ദിവസവും വഴക്കിനിടെയാണ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്.
തടയാന്‍ ശ്രമിച്ച ഭാര്യയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയല്‍വാസികളിലൊരാള്‍ക്കും കലുനായക്കിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പഞ്ചമഹല്‍ ജില്ലയില്‍ നിന്നുമുളള കലുനായക്കും മഞ്ജുളയും വര്‍ഷങ്ങളായി ഭവനഗര്‍ ജില്ലയിലാണ് താമസം. 12 വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് മറ്റ് ആറ് മക്കള്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha























