പ്രസാദം കഴിച്ച് മൂന്ന് പേര്‍ മരിച്ചു... 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മാനസ പൂജയ്ക്കിടെ നല്‍കിയ വെള്ളക്കടല കൊണ്ടുള്ള പ്രസാദം കഴിച്ചവരാണ് മരിച്ചത്

മതപരമായ ചടങ്ങിനിടയില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. അസമിലെ ബാറപെട്ടയിലാണ് സംഭവം. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
പുരബി ദാസ്(24), ഭാനു ദാസ്(45) എന്നീ സ്ത്രീകളും, അനാമികാ ദാസ്(10) എന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. മാനസ പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ചവരാണ് മരിച്ചത്. ചടങ്ങില്‍ വെള്ളക്കടല കൊണ്ടുള്ള പ്രസാദമാണ് വിതരണം ചെയ്തത്. ഇതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ് എന്നിവയുടെ വില്‍പ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ മജിസ്‌ടേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ചാണ് ഇവരുടെ പ്രക്ഷോഭം. എന്നാല്‍ ഫോറന്‍സിക് ലാബിലെ പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമേ മരണകാര്യം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















