വിഷക്കുപ്പിയുമായി ഹര്‍ജിക്കാരന്‍ ചീഫ് ജസ്റ്റിസിന്റെ മുന്നില്‍

കൊല്‍ക്കത്താ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റൈ മുറിയില്‍ വിഷക്കുപ്പിയുമായി കടന്ന് ഹര്‍ജിക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പടര്‍ത്തി. ഭൂമി നഷ്ടപ്പെട്ടതില്‍ അസ്വസ്ഥനായ പര്‍ണശ്രീ നിവാസിയായ ശങ്കര്‍ മഞ്ജി എന്നയാളാണ് വെള്ളിയാഴ്ച ഉച്ചയോടെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെയും ജസ്റ്റിസ് ജോയ്മല്യോ ബാഗ്ചിയുടെയും മുറയിലേക്ക് കടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തന്റെ ഭൂമി ദല്ലാള്‍ കൈവശപ്പെടുത്തിയെന്നും അയാള്‍ക്കെതിരെ നല്‍കിയ കേസ് കോടതി ഇതുവരെ കോടതി പരിഗണിച്ചില്ലെന്നുമായിരുന്നു മദ്ധ്യവയസ്‌കനായ മഞ്ജിയുടെ പരാതി. പോക്കറ്റില്‍ നിന്നും ഇയാള്‍ ഒരു കുപ്പി പുറത്തെടുക്കുകയും അതിലെ ദ്രാവകം കുടിക്കുമെന്നും മഞ്ജി ഭീഷണി മുഴക്കി. തുടര്‍ന്ന് ചീഫ് ജസ്റ്റിസും കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകരും ഇടപെട്ട് മഞ്ജിയെ അനുനയിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. മഞ്ജിയുടെ പരാതി കേട്ട ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















