തൊഴിലാളികളുടെ വേതന സംബന്ധമായ പരാതി പരിഹാരത്തിന് കണ്‍ട്രോള്‍ റൂം

കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ശ്രമിക്കും.
കണ്‍ട്രോള്‍ റൂമുകള്‍ക്കു നേതൃത്വം നല്‍കുന്നത് മേഖലകളിലെ ലേബര്‍ എന്‍ഫോഴ്സ്‌മെന്റ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍മാര്‍, റീജനല്‍ ലേബര്‍ കമ്മിഷണര്‍മാര്‍, ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍മാര്‍ തുടങ്ങിയവരായിരിക്കും.
കേരള, ലക്ഷദ്വീപ് മേഖലയിലെ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ (പേര്, ഫോണ്‍ / വാട്‌സാപ്, ഇമെയില്‍ എന്ന ക്രമത്തില്‍): പി.കെ.ലൂക്കാസ്, 9446876550, dyclc.cochin@nic.in; വി.രശ്മി, 9744440025, rlccochin@nic.in; ആന്റണി, 9884570212, rlctrivandrum@gmail.com; അനീഷ് രവീന്ദ്ര, 9447780006, alcekm-mole@gov.in</p>
മാര്‍ച്ചിലെ ഇപിഎഫ് വിഹിതം അടയ്ക്കാനുള്ള സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 15 വരെ നീട്ടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 15 ആയിരുന്നു അവസാന തീയതി. മേയ് 15 വരെ ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണുകള്‍ സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha























