രാജ്യത്ത് ട്രെയിന്‍ സര്‍വീസ് മേയ് 15 ന് ശേഷം... ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല, വിമാനസര്‍വീസുകളും മേയ് 15 ന് ശേഷം തുടങ്ങാനാണു സാധ്യത,. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് മേയ് 15 ന് ശേഷം തുടങ്ങും. ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. വിമാനസര്‍വീസുകളും മേയ് 15 ന് ശേഷം തുടങ്ങാനാണു സാധ്യത. മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വിട്ടു.
ലോക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനു പിന്നാലെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയില്‍ നിന്ന് മംഗളുരുവിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ജനപ്രിയ ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം തീര്‍ന്നു എന്നാല്‍ ഇപ്പോള്‍, ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്നു വിമാന കമ്പനികള്‍ക്കു സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നിര്‍ദേശം നല്‍കി. സര്‍വീസ് ആരംഭിക്കുന്നതില്‍ തീരുമാനമായ ശേഷം ബുക്കിങ് തുടങ്ങിയാല്‍ മതി. എയര്‍ ഇന്ത്യ മേയ് നാലു മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്നുമുതലുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം.
40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്.
വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.
പാര്‍ക്കിങ് ഫീസിനത്തിലും വിമാന കമ്പനികള്‍ക്ക് ബാധ്യത വരുന്നതും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതേ സമയം എയര്‍ ഇന്ത്യ ചില പ്രത്യേക ആഭ്യന്തര സര്‍വ്വീസുകള്‍ക്കുള്ള ബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നും അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ബുക്കിങ് ജൂണ്‍ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ തീവണ്ടി ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല.
എന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങാം എന്ന് യോഗം തീരുമാനിച്ചില്ലെങ്കിലും സമയമെടുക്കും എന്നാണ് വിലയിരുത്തല്‍. എല്ലാ രംഗത്തും ഇളവുകള്‍ നല്‍കി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കൂ.
അതേ സമയം ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുതല്‍ ഭുവനേശ്വര്‍ വരെ നോണ്‍ സ്റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.
രാജ്യത്ത് ഭക്ഷ്യക്ഷാമമോ മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവോ ഇല്ലെന്ന് രാംവിലാസ് പാസ്വാന്‍ യോഗത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോചനയിലൂടെ 31000 കോടി രൂപ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 33 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് എത്തിക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു.
ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ സര്‍വീസുകളും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് തുടങ്ങിയേക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും രാജ്യാന്തരയാത്രകള്‍ക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും.അതെ സമയം കേരളമടക്കം ഏതാനും ആഭ്യന്തര റൂട്ടുകളില്‍ മേയ് 4 മുതലുള്ള യാത്രകളുടെ ബുക്കിങ് വിമാന കമ്പനികള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ, ബെംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നിവയുടെ ടിക്കറ്റുകള്‍ ബുക്കിങ് വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കി
മേയ് 31 വരെ വിദേശ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് അറിയിച്ച എയര്‍ ഇന്ത്യ ജൂണ്‍ ഒന്നു മുതലുള്ള ബുക്കിങ് ആരംഭിച്ചു.
മേയ് 4 മുതല്‍ വിദേശ സര്‍വീസുകളുടെ ബുക്കിങ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണു മറ്റു കമ്പനികള്‍. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിലെ ഓഫിസുകള്‍ നാളെ മുതല്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























