കൊറോണയെ തുരത്താന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ ശാസ്ത്രലോകം രാവും പകലും നെട്ടോട്ടമോടുമ്പോള്‍ ... കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവിന്റെ വാര്‍ത്ത രാജ്യത്തെയാകെ ഞെട്ടിച്ചു...

കൊറോണയെ തുരത്താന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ ശാസ്ത്രലോകം രാവും പകലും നെട്ടോട്ടമോടുമ്പോള്‍ ചിലര്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ അല്ലെങ്കില്‍ പേടിച്ചൊക്കെ ചിലത് കാട്ടികൂട്ടുകയാണ്. ഇതൊക്കെ അവസാനിപ്പിച്ചുകൂടെ. ഇപ്പോഴിതാ കൊറോണയെ തുരത്താന്‍
നാവ് മുറിച്ച് യുവാവ് വന്നതോടെ അന്ധ വിശ്വാസം പിന്തുടരരുതെന്ന് വീണ്ടും ഉറക്കെ വിളിച്ചുപറയേണ്ടി വരികയാണ് ലോകത്തിന്. ഇപ്പോഴിതാ ബിഎസ് എഫ് പറയുന്നു അന്ധ വിശ്വാസം പിന്തുടരരുതെന്ന്. ബി.എസ്.എഫ് ഇയാളെ കാണുമ്പോള്‍ മുറിച്ച നാവ് ഇയാളുടെ കൈയില്‍ പിടിച്ച നിലയിലായിരുന്നു
കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവിന്റെ വാര്‍ത്ത രാജ്യത്തെയാകെ വിഷമിപ്പിച്ചിരിക്കുയാണ്. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ യുവാവാണ് വൈറസിനെ തുരത്താന്‍ നാവ് ബ്ലേയിഡ് കൊണ്ട് മുറിച്ചത്. കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിസ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്. സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാല്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടര്‍ന്ന് ഇയാള്‍ നാവ് മുറിക്കുകയായിരുന്നു.
അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് വിഷാദത്തിലായതാണ് കുടിയേറ്റ തൊഴിലാളിയായ ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും മാറി 14 കിലോമീറ്റര്‍ അകലെയുള്ള ഒരിടത്താണ് നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.
നാവ് മുറിച്ചതിനെത്തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി ബോധരഹിതനായ ഇയാളെ ബി എസ് എഫ് അംഗങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇത്തരം അന്ധവിശ്വാസങ്ങള്‍ പിന്തുടരരുതെന്നും കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും രോഗത്തെ തുരത്താമെന്നും ബി എസ് എഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
"
https://www.facebook.com/Malayalivartha























