രോഗലക്ഷണങ്ങള്‍ ഇല്ലാത്തവർക്കും കോവിഡ്; ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കോവിഡ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ലോക് ഡൗണിന്റെ പച്ഛാത്തലത്തിൽ കോവിഡ് രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യം. എന്നാൽ രാജ്യത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കോവിഡ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപിക്കുകയാണ്. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജരിവാള്‍ പറഞ്ഞു. ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജരിവാള്‍ വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജരിവാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമായി.
https://www.facebook.com/Malayalivartha























