കശ്മീരില്‍ സൈനിക ക്യാമ്പിനുനേരെ വീണ്ടും തീവ്രവാദി ആക്രമണം

ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. സാംബയിലെ സൈനികക്യാമ്പിന് നേരെയാണ് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ ശക്തമായ വെടിവെപ്പ് നടത്തിയത്. രണ്ട് സൈനികരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.
കത്വയിലെ രാജ്ബാഗ് പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടന്ന് ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് സാംബയിലെ സൈനിക ക്യാമ്പിലേക്കും തീവ്രവാദികള്‍ ഇരച്ചെത്തിയത്. ഗ്രനേഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്യാമ്പിന് നേരെ ശക്തമായ ആക്രമണം നടത്തി. ഒരു മേജറിനും ജവാനും പരിക്കേറ്റു. ജമ്മു പത്താന്‍കോട്ട് ദേശീയ പാത അടച്ചിട്ട് സൈന്യം ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്ന് തീവ്രവാദികള്‍ക്ക് ക്യാമ്പിനകത്തേക്ക് പ്രവേശിക്കാനായില്ല.
മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തീവ്രവാദികളെ വധിച്ച സൈന്യം കൂടുതല്‍ പേര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുകയാണ്. ഒരേ സംഘത്തില്‍ പെട്ടവരാകാം ഇരു ആക്രമണങ്ങള്‍ക്കും പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം എഴിലധികം പേര്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട് എന്നാണ് സൈനികരഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ജമ്മുവിലെത്തി സ്ഥിതി വിലയിരുത്തി. തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്ന് ജിതേന്ദ്രസിംഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















