ബിഹാറിലെ കൂട്ടക്കോപ്പിയടി, നടപടിയെടുത്ത് സര്‍ക്കാര്‍

ബിഹാറിലെ പത്താം ക്ലാസ് കൂട്ടക്കോപ്പിയടിയുടെ ദൃശ്യങ്ങളും വിഡിയോയും പുറത്തുവന്നതോടെ നടപടിയെടുത്ത് സര്‍ക്കാര്‍. കോപ്പിയടിച്ചതിന് 760 കുട്ടികളെ പുറത്താക്കി. കോപ്പിയടിക്കു കൂട്ടുനിന്ന എട്ടു പൊലീസുകാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കോപ്പിയെഴുതി പേപ്പര്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയതിന് രക്ഷിതാക്കളില്‍ ഏഴുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു കോപ്പിയടിക്കാന്‍ ബിറ്റുകളുമായി രക്ഷിതാക്കളും സുഹൃത്തുക്കളും സ്‌കൂള്‍ കെട്ടിടത്തിന്റെ പാരപ്പെറ്റിലും സണ്‍ഷെയ്ഡിലും വലിഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍പോലും പ്രസിദ്ധീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കോപ്പയടി നടത്തുന്നത് തടയാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.സാഹി നേരത്തെ പറഞ്ഞിരുന്നു. രക്ഷിതാക്കളും സമൂഹവും കൂടെ നിന്നാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും സാഹി വ്യക്തമാക്കിയിരുന്നു. ശരിയായ രീതിയില്‍ പരീക്ഷ നടത്താന്‍ കഴിയാത്തതിനു സംസ്ഥാന സര്‍ക്കാരിനെ പട്‌ന ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















