കുട്ടികളുടെ മുന്നില്‍വെച്ച് ചീത്ത വിളിച്ചതിന് ഷാരൂഖാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ഷാരൂഖിന് ഇപ്പോള്‍ കഷ്ടകാലമാണെന്ന് തോന്നുന്നു. പഴയ കേസുകളെല്ലാം കുത്തി പൊക്കികൊണ്ടുവരുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ മാസമാണ് തന്റെ ബംഗ്ലാവിന് മുന്നില്‍ അനധികൃതമായ നിര്‍മിച്ച റാംപ് നഗരസഭ പൊളിച്ചു മാറ്റിയത്. ഇതിന് പുറമെ നഗരസഭയ്ക്ക് നഷ്ടപരിഹാരവും ഷാരൂഖ് നല്‍കേണ്ടതായി വന്നു. ഇപ്പോഴിതാ ഷാരൂഖിനെതിരെ പുതിയ കേസ്.
മൂന്നു വര്‍ഷം മുന്‍പ് ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) മല്‍സരത്തിനിടെ കുട്ടികളുടെ മുന്‍പില്‍ വച്ചു മോശം ഭാഷ ഉപയോഗിച്ചതിനു നടന്‍ ഷാറുഖ് ഖാനെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മിഷന്‍ മുംബൈ പൊലീസിനു നിര്‍ദേശം നല്‍കി.
ബാലനീതി നിയമപ്രകാരമാകും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുക. 2012ല്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരത്തിനുശേഷം സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരുമായി ഇടഞ്ഞ ഷാറുഖ് അസഭ്യം പറഞ്ഞെന്നാണ് ആരോപണം.
സംഭവം നടക്കുമ്പോള്‍ ഷാറുഖിന്റെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ കേള്‍ക്കെ മോശം ഭാഷ ഉപയോഗിച്ചതിനാലാണു ബാലാവകാശ കമ്മിഷന്‍ ഇടപെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















