ഞങ്ങള്‍ക്ക് ചിക്കന്‍ വേണ്ടാ, ബീഫ് മതി...മഹാരാഷ്ട്രയിലെ സഞ്ചയ് ഗാന്ധി ദേശീയോദ്യാനത്തിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ബീഫില്ല

ബിജെപി സര്‍ക്കാരിന്റെ ബീഫ് നിരോധനം മനുഷ്യരെക്കാളും ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മിണ്ടാപ്രാണികളെയാണ്. മാഹാരാഷ്ട്രയില്‍ ബീഫ് കിട്ടാതായതോടെ മിണ്ടാപ്രാണികളുടെ ആഹാരം ചിക്കനിലോട്ട് മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. ഗതികെട്ടാല്‍ പുലി \'ചിക്കനും\' തിന്നും എന്ന അവസ്ഥയാണ് മഹാരാഷ്ട്രയിലെ സഞ്ചയ് ഗാന്ധി ദേശീയോദ്യാനത്തില്‍ ഇപ്പോള്‍. ബീഫ് നിരോധിക്കുന്നു എന്ന കേട്ടപ്പാടെ സര്‍ക്കാരിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നത്. സഞ്ചയ് ഗാന്ധി ദേശീയോദ്യാനത്തിലെ സിംഹങ്ങളും കടുവകളുമാണ് ഇപ്പോള്‍ ബീഫ് ഇല്ലാതെ പട്ടിണിയില്‍ ആയിരിക്കുന്നത്.
കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദിയൊനാര്‍ കശാപ്പുശാല അടച്ചുപൂട്ടിയതോടെ, സഞ്ചയ് ഗാന്ധി ദേശീയോദ്യാനത്തിലെ മാംസാഹാരികളായ മൃഗങ്ങള്‍ ഇപ്പോള്‍ അല്‍പം ദേഷ്യത്തിലാണ്. പാര്‍ക്കിലെ അന്തേവാസികളായ 14 പുലി, ഒമ്പത് കടുവ, മൂന്ന് സിംഹം, മൂന്ന് കഴുകന്‍ എന്നിവയുടെ പ്രധാന ഭക്ഷണം ബീഫായിരുന്നു. ഇനി ഇവരുടെയെല്ലാം ഭക്ഷണം ചിക്കനായിരിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ക്ക് കോഴിയിറച്ചിയാണ് നല്‍കിവരുന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിരമായി കഴിക്കുന്ന ഭക്ഷണരീതിയില്‍ നിന്നുള്ള മാറ്റം അവയുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പാര്‍ക്കിന്റെ അധികൃതര്‍ സമ്മതിക്കുന്നു. കാളയുടെയും പോത്തിന്റെയും മാംസത്തിലുള്ള കൊഴുപ്പിന്റെ പകുതി പോലും കോഴിയിറച്ചിയില്‍ ഇല്ല. കോഴിയിറച്ചി താത്കാലികമായുള്ള ഒരു സംവിധാനമാണെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ദിവസന്തോറും 150 കിലോ ബീഫാണ് പാര്‍ക്കിലേയ്ക്ക് വാങ്ങിയിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















