ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് നുണപ്രചരണം നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് വ്യാപകമായ നുണപ്രചരണം നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നതെന്നും മന്‍ കീ ബാത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കവെ മോദി വ്യക്തമാക്കി.
ബില്ലിനെ കുറിച്ചുള്ള നുണപ്രചരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നിലവിലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് 120 കൊല്ലത്തെ പഴക്കമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും പഴഞ്ചന്‍ നിയമമാണ് തുടരുന്നത്. അതിനാല്‍ തന്നെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് ചില ഭേദഗതികള്‍ നിയമത്തില്‍ ആവശ്യമാണ്. ഇത് കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വികസനം സാദ്ധ്യമാക്കുന്നതിനുള്ളതാണ് മോദി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ബില്ലിനോട് എതിര്‍പ്പുണ്ടെങ്കില്‍ പഴയ നിയമവുമായി മുന്നോട്ട് പോവാമെന്നും മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















