Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

മരണമടഞ്ഞ് മോര്‍ച്ചറിയില്‍ കിടക്കുന്ന അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ല... ഡമ്മിവെച്ച്‌ ചിതയ്ക്ക് തീ കൊളുത്തി ഒരു വയസ്സുകാര... പിന്നാലെ സംഭവിച്ചത് മറ്റൊന്ന്...

22 APRIL 2020 03:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ പണമില്ലാത്തത് മൂലം പിതാവിന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ഡമ്മി വെച്ച്‌ ചിതയൊരുക്കിയ കുടുംബത്തിന് നാട്ടുകാരുടെ സഹായ പ്രവാഹം.

ഗൊരഖ്പൂരിലെ ചൗരിചൗരാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ധമ്രിഖുര്‍ദ്ദ് ഗ്രാമത്തില്‍ ഏപ്രില്‍ 17 ന് ആയിരുന്നു സംഭവം. ഡല്‍ഹിയില്‍ മരണമടഞ്ഞ് മോര്‍ച്ചറിയില്‍ കിടക്കുന്ന പിതാവിന് മോക്ഷം കിട്ടാന്‍ കുടുംബം പ്രതീകാത്മകമായി ചിതയൊരുക്കിയതും കത്തിച്ചതും. മരണമടഞ്ഞ കൂലിപ്പണിക്കാരന്‍ സുനില്‍ എന്ന 35 കാരന്റെ ഒരു വയസ്സുള്ള ഏകമകനായിരുന്നു ഡമ്മിയെ വെച്ചുള്ള ചിതയ്ക്ക് തീ കൊളുത്തിയത്. ഭാര്യയും നാലു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു സുനില്‍.

ഏപ്രില്‍ 14 ന് ചിക്കന്‍ പോക്‌സ് പിടിപെട്ടായിരുന്നു മരണം. മൃതദേഹം ഡല്‍ഹിയിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊണ്ടുവരാന്‍ പണമില്ലാതായതോടെയാണ് ഡമ്മി ​െ​വച്ചുള്ള പ്രതീകാത്മക ചിതയൊരുക്കാന്‍ തീരുമാനിച്ചത്. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പെട്ടെന്ന് സംഘടിക്കുകയും ഉന്നതാധികാരികളെ സഹായത്തിന് വിളിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച മൃതദേഹം ഡല്‍ഹിയില്‍ നിന്നും കൊണ്ടുവരാന്‍ കാര്യങ്ങള്‍ അനുകൂലമായി.

ഏപ്രില്‍ 11 നാണ് സുനിലിന്റെ കോണ്‍ട്രാക്ടര്‍ വീട്ടുകാരെ വിളിച്ച്‌ സുനിലിന് അസുഖമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിച്ചത്. വീട്ടുകാര്‍ സുനിലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല.

പിന്നാലെ ഏപ്രില്‍ 14 ന് ഒരു പോലീസുകാരന്‍ കുടുംബത്തെ വിളിച്ച്‌ സുനില്‍ മരിച്ചു പോയെന്നും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുടുംബം മൃതദേഹം കൊണ്ടുവരാന്‍ വാഹനത്തെ സമീപിച്ചെങ്കിലും ചോദിച്ചത് 25,000 രൂപയാണ്. പണം കണ്ടെത്താന്‍ കഴിയാതായതോടെ കുടുംബം പിന്‍വാങ്ങി. ഇതോടെയാണ് പ്രതീകാത്മമായി അന്ത്യചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറായത്.

പ്രശ്‌നം ശ്രദ്ധയില്‍പെട്ടതോടെ ഗ്രാമീണര്‍ മുമ്ബോട്ട് വരികയും അവര്‍ സംഭാവന സ്വരൂപിച്ച്‌ 75,000 രൂപ പിരിച്ചെടുത്ത പൂനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇടുകയും ചെയ്തു. ഇതിനെപ്പം ചൗരി ചൗരായിലെ എസ്ഡിഎമ്മിന് മുമ്ബാകെ പൂനത്തിനെ കൊണ്ടു അപേക്ഷ സമര്‍പ്പിക്കുകയും അവിടെ നിന്നും സാമ്ബത്തീക പരാധീനത മുന്‍ നിര്‍ത്തി മൃതദേഹം ഡല്‍ഹിയില്‍ നിന്നും അയയ്ക്കാന്‍ ഡല്‍ഹി പോലീസിനോട് അപേക്ഷിക്കുകയും ചെയ്തു. പണം സ്വരൂപിച്ച്‌ നല്‍കിയ നാട്ടുകാര്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു.

നാലു പെണ്‍മക്കള്‍ ഉള്‍പ്പെടെ സുനിലിന്റെ അഞ്ചു മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്നും എസ്ഡിഎം അര്‍പ്പിതാ ഗുപ്ത പറഞ്ഞിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പമാണ് സുനിലിന്റെ കുടുംബം താമസിക്കുന്നത്. സുനിലിന്റെ സഹോദരന്‍ മാറിത്താമസിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 minute ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (7 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (13 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (19 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

Malayali Vartha Recommends