നരേന്ദ്ര മോഡി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, വരാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും തമ്മിലുള്ള അങ്കം

എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് നരേന്ദ്രമോഡി അങ്ങനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസില്‍ നിന്നാവട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയുമാണ്. ഗ്ലാമര്‍ പരിവേഷത്തോടെ രണ്ട് നേതാക്കന്മാരാണ് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്.
ഗോവയില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ ബിജെപി മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ തലപ്പത്ത് ഉള്‍പ്പോര് ശക്തമായിരുന്നിട്ടും, യോഗത്തിന്റെ രണ്ടാംദിവസം മുതല്‍ മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനി വിട്ടുനിന്നിട്ടും, മോഡി സംഘത്തിന്റെ പിടിവാശിക്ക് മുമ്പില്‍ ദേശീയ നിര്‍വാഹകസമിതിക്ക് മുട്ടുമടക്കേണ്ടി വന്നു.
അദ്വാനിയുമായി സമവായത്തിലൂടെ നരേന്ദ്രമോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് ആര്‍.എസ്.എസ്. നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. അദ്വാനിയുടെ സാന്നിധ്യത്തില്‍ മോഡിയെ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരകനായി പ്രഖ്യാപിക്കാനായിരുന്നു നീക്കം. അതറിഞ്ഞാണ് അദ്വാനി വിട്ടുനിന്നതെന്ന് കരുതുന്നു.
ബി.ജെ.പി രൂപവത്കരിച്ചശേഷം ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ ഇതുവരെ അദ്വാനി പങ്കെടുക്കാതിരുന്നിട്ടില്ല. വെള്ളിയാഴ്ച നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല.
അദ്വാനിപക്ഷക്കാരായ ഉമാഭാരതി, ജസ്വന്ത്‌സിങ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, യോഗി ആദിത്യാനന്ദ് തുടങ്ങിയവരും യോഗത്തില്‍നിന്ന് വിട്ടുനിന്നു.
https://www.facebook.com/Malayalivartha