Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും; വീണ്ടും ഒരു പ്രളയത്തിലേക്കോ ?

26 APRIL 2020 08:53 PM IST
മലയാളി വാര്‍ത്ത

വേനൽമഴ തുടരുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. പ്രവചനങ്ങൾ ഒഴുകിയെത്തുന്നത് ശക്തമായ കാലവർഷത്തിലേക്കു തന്നെ; ചെന്നൈയിലെ റെയിൻമാന്റെ പ്രവചനവും മറിച്ചല്ല.

ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറം (സാസ്‌കോഫ്) പഠനം. സംസ്ഥാനത്ത് കൊവിഡ്- 19 തുടര്‍ന്നുണ്ടായ പ്രതിസന്ധി വിട്ടുമാറുന്നതിനിടെയാണ് ന്യൂനമര്‍ദം ശക്തമാകുന്നത്. കേരളം വീണ്ടും മറ്റൊരു ദുരന്തത്തെ നേരിടാന്‍ പോകുകയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2018 ലും 2019 ലും കേരളം സാക്ഷ്യം വഹിച്ചത് രണ്ട് പ്രളയ ദുരന്തങ്ങളായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്നും പതിയെ മോചനം നേടി വരുമ്പോഴാണ് കൊറോണ വൈറസിന്റെ രൂപത്തില്‍ കേരളത്തെയും വിഴുങ്ങിയത്. എന്നാല്‍, രാജ്യത്തെ മറ്റു കൊവിഡ് ബാധിത സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൊവിഡിനെ തുരത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഇതിനിടയിലാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത് വീണ്ടും ഒരു പ്രളയത്തിലേക്കാണോ എന്നതാണ് ഏവരുടെയും ആശങ്ക.

പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയിൽ മഴ വർധിപ്പിക്കും. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യൻ ഓഷൻ ഡൈപോൾ) ഇത്തവണ അത്ര പ്രകടമല്ല. ഇത് ഓഗസ്റ്റ്–സെപ്റ്റംബർ മഴ കുറയ്ക്കും.

പ്രളയത്തിനെതിരെ കേരളം ഈ വർഷവും ജാഗ്രത പുലർത്തണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണം. പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോൾ തന്നെ 45–56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി–ആനത്തോട് ഡാമിൽ 38 ശതമാനവും ഇടുക്കിയിൽ ശേഷിയുടെ 62 ശതമാനവും വെള്ളം ഇപ്പോഴേ ഉണ്ട്.

സംസ്ഥാനത്ത് കൊവിഡ്- 19 തുടര്‍ന്നുണ്ടായ പ്രതിസന്ധി വിട്ടുമാറുന്നതിനിടെയാണ് ന്യൂനമര്‍ദം ശക്തമാകുന്നത്. കേരളം വീണ്ടും മറ്റൊരു ദുരന്തത്തെ നേരിടാന്‍ പോകുകയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ
ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ സാധ്യത ഉണ്ടെന്ന് ശാസ്ത്രലോകം. കാലവര്‍ഷം കനക്കുമ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ച് എങ്ങനെ ഇന്ത്യ മുന്നോട്ട് പോകുമെന്നതിനെ അനുസരിച്ചാകും കൊവിഡിന്റെ വ്യാപനം.

ശാസ്ത്രജ്ഞന്മാരും കാലാവസ്ഥ വിദഗ്ധരും വെതര്‍മാനും പ്രവചിച്ചതുപോലെ ഇപ്രാവശ്യവും സംസ്ഥാനത്ത് കനത്ത മഴ എത്തുമോയെന്നാണ് ഏവരുടെയും ആശങ്ക. പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോള്‍ തന്നെ 45- 56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി- ആനത്തോട് ഡാമില്‍ 38 ശതമാനവും ഇടുക്കിയില്‍ ശേഷിയുടെ 62 ശതമാനവും വെള്ളം ഉണ്ട്. പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത് പ്രളയത്തിനെതിരെ കേരളം ഈ വര്‍ഷവും ജാഗ്രത പുലര്‍ത്തണമെന്നാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (18 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (38 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (51 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends