3 മലയാളികള്‍ ഉള്‍പ്പെടെ സിആര്‍പിഎഫില്‍ 15 പേര്‍ക്കു കൂടി കോവിഡ്

15 സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ മലയാളികളാണ്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മയൂര്‍ വിഹാര്‍ ഫേസ്-3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലെ 9 അംഗങ്ങള്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്യാംപില്‍ രോഗം ബാധിച്ചവര്‍ 24 ആയി. ക്യാംപിലെ 350-ലേറെ ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലാണ്.
ആശുപത്രികളില്‍ സേനാംഗങ്ങളെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. ഇങ്ങനെയാണു രോഗം പിടിച്ചതെന്നാണു സൂചന. മലയാളികള്‍ ഏറെയുള്ള മയൂര്‍ വിഹാര്‍ ഫേസ്-3യിലാണു ക്യാംപ്. ക്യാംപ് അടച്ചെന്നും കോവിഡ് ബാധിച്ചവര്‍ നരേലയിലെ ചികിത്സാ കേന്ദ്രത്തിലാണെന്നും ഐജി രാജു ഭാര്‍ഗവ വ്യക്തമാക്കി. എന്നാല്‍ ക്യാപ് അംഗങ്ങളുമായി പ്രദേശവാസികള്‍ സമ്പര്‍ക്കം പുലര്‍ത്താറില്ലെന്നും രോഗവ്യാപന സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തിയിലുള്ള സേനാംഗങ്ങളില്‍ ആര്‍ക്കും കോവിഡ് ബാധയില്ലെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രോഗം ബാധിച്ച ഏതാനും സേനാംഗങ്ങളെ ഐസലേഷനിലാക്കി. അതിര്‍ത്തി മേഖലകളില്‍ ഒരിടത്തും രോഗബാധയില്ല.
സേനാംഗങ്ങളുടെ കോവിഡ് പരിശീലനത്തെ ബാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറക്കുമതി കുറച്ച് സൈനിക ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























