Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ 9 സംസ്ഥാന മുഖ്യമന്ത്രിമാര്‍ സംസാരിച്ചേക്കും... കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സാധ്യത, രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും

27 APRIL 2020 07:33 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ 9 സംസ്ഥാന മുഖ്യമന്ത്രിമാര്‍ സംസാരിച്ചേക്കും. കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സാധ്യത. ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്കായിരിക്കും അവസരം ലഭിക്കുകയെന്നാണ് സൂചന. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് മേഘാലയ, മിസോറാം മുഖ്യമന്ത്രിമാര്‍ സംസാരിക്കും

ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമെന്തായാലും അതു നടപ്പാക്കുകയെന്ന നിലപാടാണെടുത്തിരിക്കുന്നത്. തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവര്‍ നടപ്പാക്കിയിട്ടില്ല. തീവ്രവ്യാപനമേഖലകളില്‍ മേയ് 18 വരെ അടച്ചിടല്‍ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.

രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും. അടച്ചിടല്‍ നിലവില്‍ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം. രോഗവ്യാപനം, പ്രതിരോധ നടപടികള്‍, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.


എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ സമയക്കുറവ് മൂലമാണ് ഇതു സാധിക്കാത്തതെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ തവണത്തേത് പോലെ മുഖ്യമന്ത്രിമാര്‍ ആവശ്യങ്ങള്‍ എഴുതി നല്‍കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നത്.

മാര്‍ച്ച് 20ന് നടന്ന ആദ്യ യോഗത്തിലും ഏപ്രില്‍ 2ന് നടന്ന രണ്ടാമത്തെ യോഗത്തിലും എട്ട് മുഖ്യമന്ത്രിമാര്‍ വീതമാണ് സംസാരിച്ചത്. ഏപ്രില്‍ 11ന് നടന്ന മൂന്നാമത്തെ യോഗത്തില്‍ 13 മുഖ്യമന്ത്രിമാര്‍ ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ 10ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ്, ആദ്യം നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചും കോവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടം എങ്ങനെ നടപ്പാക്കണം എന്നതു സംബന്ധിച്ചും തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചില മേഖലകള്‍ക്ക് ഏപ്രില്‍ 20ന് അനുവദിച്ച ഭാഗിക ഇളവുകള്‍, പരിശോധനാ കിറ്റുകള്‍ സംബന്ധിച്ച സാഹചര്യം, ഡോക്ടര്‍മാരുടെ സുരക്ഷ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യവും മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.

രാജ്യത്തെ 13 നഗരങ്ങളില്‍ രോഗവ്യാപനം ശക്തമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുംബൈ, അഹമ്മദാബാദ്, ഇന്ദോര്‍, പുണെ, ജയ്പുര്‍, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാല്‍, ആഗ്ര, ജോധ്പൂര്‍, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. 718 ജില്ലകളില്‍ 429 ഇടത്ത് കോവിഡുണ്ടെന്നും 289 ജില്ലകളില്‍ കോവിഡ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

അടച്ചിടലില്‍നിന്ന് പുറത്തുകടക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (6 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (24 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends