ക്രൈം സിനിമകൾ കണ്ടു കൊലചെയ്യാൻ ഹരം കൂടി... പരീക്ഷണം നടത്തിയത് പിതാവിൽ! 25 വയസ്സുകാരനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നശേഷം വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു; അമ്മയുടെയും സഹോദരിയുടെയും മുൻപിൽ വെച്ച് അരുംകൊലചെയ്തത് കൊല്ലുമെന്നു ഭീക്ഷണിയോടെ... തെല്ലും കുറ്റബോധം ഇല്ലാതെ കൊലപാതകം വിവരിച്ച് പ്രതി

കഴിഞ്ഞ ദിവസമാണ് സംഭവം. നാട്ടുകാരെപോലും ഞെട്ടിച്ച് കൊണ്ട് വീട്ടുകാരുടെ മുൻപിൽ വെച്ച് മകന്റെ ക്രൂരത പിതാവിനോട്. ഇപ്പോഴും ആ കൊലപാതകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല സഹോദരിയ്ക്കും അമ്മയ്ക്കും. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 25 വയസ്സുകാരനായ മകനാണ് പിതാവിനെ കഴുത്തറുത്ത് കൊന്നത്.
ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 കാരനായ പിതാവിനെ ആക്രമിക്കുകായിരുന്നു. ആദ്യം കഴുത്തില്‍ വെട്ടി വെട്ടി മുറിവേല്‍പ്പിച്ച് പിതാവിനെ കൊല്ലുകയും മൃതദേഹം വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ച് കളയുകയുമായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് വിക്രാന്ത് അക്രമകാരിയായതെന്ന് കുടുംബം പറഞ്ഞു.
വിക്രാന്ത് പിതാവിന്‍റെ കഴുത്തറുത്തതോടെ രക്തം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടുക്കാന്‍ ശ്രമിച്ച അമ്മയെയും സഹോദരിയെയും ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
അഞ്ച് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചുകെട്ടിയതെന്ന് ഹഡ്കേശ്വര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജ്കമല്‍ വാഗ്മെയര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha