Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1594 പേര്‍ക്ക്

28 APRIL 2020 07:04 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1594 പേര്‍ക്ക്. 51 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 29974പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22010 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 7027 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ 937 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഫലം കണ്ടുവരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏഴുദിവസത്തിനിടെ രാജ്യത്തെ 80 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. 47 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാളില്‍ പോലും പുതുതായി രോഗം കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

39 ജില്ലകളില്‍ 21 ദിവസത്തിനിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 17 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് രോഗി പോലും ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിയാകുന്നതിലും കുറവുണ്ടായി. കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ അനുസരിച്ചാണ് വിലയിരുത്തല്‍. 14 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 8.7 ദിവസമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ സ്ഥിതിയില്‍ വീണ്ടും അനുകൂല മാറ്റമുണ്ടായി.രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10. 2ദിവസമായി. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ പുറത്തുവരുന്ന കണക്കുകള്‍ കൂടുതല്‍ ശുഭസൂചകമാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10.9 ദിവസമായി ഉയര്‍ന്നതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ നാല് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തരായ നാലുപേര്‍ കണ്ണൂരിലെയും കാസര്‍കോട്ടിലെയും രണ്ട് വീതം ആളുകളാണ്. സംസ്ഥാനത്ത് ആകെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20,7773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255പേരാണുള്ളത്. ആശുപത്രികളില്‍ 518 പേരാണുള്ളത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്ബിളുകള്‍ 23, 980 ആണ്. ഇതില്‍ 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആതിഥി തൊഴിലാളികള്‍, സാമൂഹ്യസമ്ബര്‍ക്കം കുടുതലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 801 റിസല്‍റ്റ് നെഗറ്റീവാണ്.

ഇന്നലെ 3101 സാമ്ബിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2682 നെഗറ്റീവാണ്. പോസറ്റീവായത് 3 എണ്ണം. 391 റിസല്‍റ്റ് വരാനുണ്ട്. 25 സാംപിളുകള്‍ പുനപരിശോധനയ്ക്ക് അയച്ചിട്ടുണ്ട. ആരുടെയൊക്കെയാണോ പോസറ്റീവായത് അവരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തനുള്ള നടപടിയും സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends