Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ ആ 50-പേരുടെ 68,000 കോടി കടം എഴുതിത്തള്ളി!

29 APRIL 2020 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

നീരവ് മോഡിയും വിജയ് മല്യയും മെഹുല്‍ ചോക്സിയും അടക്കമുള്ള തട്ടിപ്പുകാരായ അമ്പതോളം വന്‍വ്യവസായികളെടുത്ത 68,607 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നു റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)യില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തെളിവാക്കി കോണ്‍ഗ്രസാണു മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആക്ഷേപം പുറംലോകത്തെ അറിയിച്ചത്.

വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐ. മുമ്പാകെ വായ്പത്തട്ടിപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയത വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ്. സാങ്കേതികമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30-ന് കോടികളുടെ വായ്പകള്‍ എഴുതിത്തള്ളിയിരുന്നെന്നാണു മറുപടിയില്‍നിന്നു വ്യക്തമാകുന്നത്. രാജ്യത്തെ അമ്പത് മുന്‍നിര വായ്പത്തട്ടിപ്പുകാരെയും അവരുടെ വായ്പകളുടെ കഴിഞ്ഞ ഫെബ്രുവരി 16-വരെയുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ടുമാണ് ഗോഖലെ ആരാഞ്ഞത്.

ധനമന്ത്രി നിര്‍മലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നക്ഷത്രചിഹ്നമിട്ട് പാര്‍ലമെന്റില്‍ ഉന്നയിച്ച സമാനചോദ്യത്തിന് മറുപടി നല്‍കാതിരുന്നതോയൊണ് ആര്‍.ടി.ഐ. ഫയല്‍ ചെയ്തതെന്ന് ഗോഖലെ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് പുറത്തുവിട്ട 50 പേര്‍ ഭരണകക്ഷിയുടെ സുഹൃത്തുക്കളായതിനാലാണ് ബി.ജെ.പി. പാര്‍ലമെന്റില്‍ വിവരങ്ങള്‍ മറച്ചുവെച്ചതെന്ന് രാഹുല്‍ ആരോപിച്ചു.

ചോദ്യത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചെങ്കിലും ആര്‍.ബി.ഐ. സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാര്‍ കഴിഞ്ഞ 24-നു മറുപടി നല്‍കി. വായ്പയെടുത്ത അന്‍പതു പേരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയെന്നായിരുന്നു മറുപടി. എന്നാല്‍ ഈ എഴുതിത്തള്ളല്‍ സാങ്കേതികമാണെന്നും വായ്പത്തുക തിരിച്ചുപിടിക്കുന്നതടക്കമുള്ള പ്രതികള്‍ക്കെതിരായ നിയമനടപടികളെ ബാധിക്കില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

പട്ടികയില്‍ മുന്നിലുള്ളത് മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ്. 5,492 കോടി രൂപയാണു കടം. ഗ്രൂപ്പിനു കീഴിലുള്ള മറ്റു കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് കടം 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്സ് ലിമിറ്റഡിന് 1109 കോടി രൂപയും. രാജ്യം വിട്ട ചോക്സി ഇപ്പോള്‍ ആന്റിഗ്വ-ബാര്‍ബഡോസ് ദ്വീപസമൂഹങ്ങളില്‍ പൗരത്വം നേടിയെന്നാണു റിപ്പോര്‍ട്ട്. അനന്തരവന്‍ നീരവ് മോഡി നിലവില്‍ ലണ്ടനിലാണ്.

ആര്‍.ഇ.ഐ. അഗ്രോ ലിമിറ്റഡാണു 4,314 കോടി രൂപ കടവുമായി പട്ടികയിലെ രണ്ടാമന്‍. ഒരുവര്‍ഷത്തോളമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നിരീക്ഷണത്തിനുള്ള കമ്പനിയുടെ ഡയറക്ടര്‍മാര്‍ സന്ദീപ് ജുന്‍ജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയുമാണ്. 4,000 കോടി രൂപയ്ക്കുമേല്‍ വായ്പയെടുത്തു മുങ്ങിയവരുടെ ഗണത്തിലെ അടുത്ത സ്ഥാനം ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്സ് ആന്‍ഡ് ജുവലറിയാണ്. 4,076 കോടിയാണു കമ്പനി ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കുടിശികയാക്കിയിരിക്കുന്നത്.

രണ്ടായിരം കോടി രൂപയിലധികം വായ്പയെടുത്ത് എഴുതിത്തള്ളല്‍ ആനുകൂല്യം പറ്റിയവരില്‍ കാണ്‍പുരിലെ കോത്താരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡുമുണ്ട്. 2,850 കോടി രൂപയാണു കടം. ഈ പട്ടികയിലെ മറ്റു പ്രമുഖസ്ഥാപനങ്ങള്‍-കുഡോസ് കെമി, പഞ്ചാബ്: 2,326 കോടി, ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്‍ഡോര്‍: 2212 കോടി, സൂം ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്വാളിയര്‍: 2012 കോടി. 1,000 കോടി രൂപയ്ക്കു മുകളില്‍ വായ്പാ കുടിശിക വരുത്തിയ 18 കമ്പനികളുണ്ട്. വിവിധ ബാങ്ക് തട്ടിപ്പുകളുടെ പേരില്‍ സി.ബി.ഐ. അന്വേഷണവും കമ്പനികള്‍ക്കെതിരേ പുരോഗമിക്കുന്നുണ്ട്.

ഇതിലാണു വിവാദ മദ്യരാജാവും പ്രമുഖ വ്യവസായിയുമായ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹരീഷ് ആര്‍. മേത്തയുടെ അഹമ്മദാബാദ് ആസ്ഥാനമായ ഫോര്‍ എവര്‍ പ്രെഷ്യസ് ജുവലറി ആന്‍ഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 1962 കോടി രൂപയുമായി ഈ പട്ടികയില്‍ മുന്‍നിരയിലുണ്ട്. മറ്റ് 25 കമ്പനികളുടെ വായ്പക്കുടിശിക 605 കോടി രൂപമുതല്‍ 984 കോടി രൂപവരെയാണെന്നും മറുപടി സാക്ഷ്യപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (13 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (19 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (44 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends