പണികൊടുത്തത് സ്വന്തം വിശ്യസ്ഥര്‍തന്നെ; ഇതാണ് കാലം കാത്തുവച്ച കാവ്യനീതിയെന്ന് ചതിക്കപ്പെട്ടവര്‍; കരഞ്ഞുവിളിച്ച് ബിആര്‍ ഷെട്ടി

'എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാരാണ് എന്നുള്ള പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍. ഷെട്ടിയെ അടുത്തറിയുന്നവര്‍ പറയും ഇത് കാലം കാത്തുവച്ച കാവ്യനീതിയാണ് എന്ന്. ഷെട്ടിയുടെ വളര്‍ച്ചയും ഇതുപോലെ തട്ടിച്ചും വെട്ടിച്ചുമായിരുന്നു, കഴിഞ്ഞ ദിവസം മലയാളി വാര്‍ത്തയോട്. മാവേലിക്കര കൊല്ലക്കടവ് സ്വദേശിയായ ഡാനിയല്‍ വര്‍ഗീസ് ഷെട്ടി തന്നെ ചതിച്ച കഥ വെളിപ്പെടുത്തുകയുണ്ടായി. നമുക്ക് അറിയാവുന്നത് പ്രവാസികള്‍ക്ക് ഏറെ സഹായകമായിരുന്ന യുഎഇ എക്‌സ്‌ചൈഞ്ച് തുടങ്ങിയച് ബിആര്‍ ഷെട്ടിയെന്നാണ് പക്ഷേ വസ്തുത അതല്ല, കുഞ്ഞൂട്ടി എന്നു വിളിക്കുന്ന ഡാനിയല്‍ വര്‍ഗീസും കൂട്ടുകാരനുമായിരുന്നു ആ സംരംഭത്തിന് തുടക്കമിട്ടത്. തന്നെ വഞ്ചിച്ചാണ് യുഎഇ എക്സ്ചേഞ്ച് ഷെട്ടി കൈക്കലാക്കിയത് എന്നുള്ള കഥ മലയാളി വാര്‍ത്തയോട് ഡാനിയല്‍ വര്‍ഗീസ് വിശദമായി തന്നെ പറയുന്നുണ്ട്.
ഇപ്പോള്‍ ബി.ആര്‍.ഷെട്ടി കരയുകയാണ്. എന്റെ ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്ത് എന്നെ പെരുവഴിയിലാക്കി, ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചത് വ്യാജമായി ചമച്ച ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചു. എന്തായാലും ഇത് ഷെട്ടിക്ക് ദൈവം തന്ന ശിക്ഷയാണ് എന്നേ ഷെട്ടിയാല്‍ ചതിക്കപ്പെട്ടവര്‍ പറയുകയുള്ളൂ...
വര്‍ഷങ്ങള്‍ക്കുമുമ്പ് ഷെട്ടിയാല്‍ ചതിക്കപ്പെട്ട ഡാനിയേലിന് ഒരു കഥ പറയാനുണ്ട്., മുംബൈയില്‍ ഒരു നിക്ഷേപ ബാങ്ക് തുടങ്ങുന്ന ആവശ്യത്തിനായി ഡാനിയലിന് ഇന്ത്യയിലേക്ക് പോരേണ്ടി വന്നു. ആ തക്കം നോക്കി യുഎഇ എക്സേഞ്ചില്‍ ഒരുകണ്ണുണ്ടായിരുന്ന ബി.ആര്‍.ഷെട്ടി എന്ന നമ്മുടെ ഈ കഥയിലെ നായകന്‍ ഷെട്ടി മാനേജരായ ജോര്‍ജിനെയും അഭിഭാഷകനായ റൂപ്പര്‍ട്ടിനെയും സ്വാധീനിച്ച് ലോക്കല്‍ സപ്പോര്‍ട്ടായി ഉണ്ടായിരുന്ന അറബിയെയും കൈവശമെടുത്ത് കമ്പനി തട്ടിയെടുത്തു. 1983 ജൂണിലെ ആ സംഭവം വല്ലാതെ എന്നെ തളര്‍ത്തിക്കളഞ്ഞു എന്നു ഡാനിയേല്‍ പറയുമ്പോള്‍ ഇന്ന് അതേ അവസ്ഥയിലാണ് ബിആര്‍ ഷെട്ടിയും. ഹാര്‍ട്ട് അറ്റാക്ക് വന്ന മരിച്ചില്ലെന്നേയുള്ളു. പിന്നീട് ഞാന്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടന്നു. നീതിയുടെ വഴികള്‍ തുറന്നു. കൃത്രിമമായി കൈമാറ്റം കണ്ടുപിടിച്ചു 1995 ഒക്ടോബറില്‍ അവര്‍ ആ തുക ഷെട്ടി തിരികെ കൊടുത്തു. പക്ഷേ ആ കമ്പനിയുടെ പച്ചയിലാണ് ഷെട്ടി ഇത്രയും വളര്‍ന്നത്.
അതുപോലെതന്നെ കഴിഞ്ഞ ദിവസം മരണപ്പെട്ട അറക്കല്‍ ജോയിയെയും ഷെട്ടി ചതിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ വില്‍പ്പനയിലൂടെ യുഎഇയിലെ കമ്പനികള്‍ വന്‍ തുക ജോയിക്ക് നല്‍കുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും. ഈ തുകയെല്ലാം ബിആര്‍ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും. 1500 കോടിയാണ് ഇത്തരത്തില്‍ നല്‍കിയതെന്നും. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും റിപ്പോര്‍ട്ടുകള്‍ വരുന്നു.
യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്തും വെള്ളത്തിലാക്കി ഇപ്പോള്‍ ബി.ആര്‍.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അങ്ങനെ ഷെട്ടി വീണ്ടും ആ പഴയ കടബാധ്യതക്കാരനായി. പക്ഷേ പണ്ടത്തേതിനേക്കാള്‍ കോടികളുടെ കടമാണ് ഇപ്പോള്‍ ആ വെത്യാസം മമാത്രം, കാലം വീണ്ടും അവനെ എടുത്തിടത്തു തന്നെ കൊണ്ടുനിര്‍ത്തി, ഇതിനെയാണ് കാലം കാത്തുവച്ച കാവ്യനീതി എന്നു പറയുന്നത്.
https://www.facebook.com/Malayalivartha